Connect with us

National

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് 500 രൂപ പിഴ

Published

|

Last Updated

ബിജ്‌നോര്‍: പൊതുസ്ഥലത്ത് മൂത്രമൊഴിച്ച രണ്ട് ഗ്രാമീണര്‍ക്ക് ഉത്തര്‍പ്രദേശ് ബിജ്‌നോറില്‍ 500 രൂപ വീതം പിഴ വിധിച്ചു. മിതന്‍കുവാര്‍ പ്രതാപ് ഗ്രാമപഞ്ചായത്താണ് പഞ്ചായത്തീരാജ് ആക്ട് പ്രകാരം നടപടിയെടുത്തത്. വീട്ടില്‍ ശൗചാലയം ഉണ്ടായിട്ടും പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനാണ് പിഴ ഈടാക്കിയത്. സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് ഇവര്‍ക്ക് വീട്ടില്‍ ശൗചാലയം നിര്‍മിച്ച് നല്‍കിയിരുന്നു. ജില്ലാ ജഡ്ജി ഗ്രാമം സന്ദര്‍ശിച്ചതിന്റെ അടുത്ത ദിവസമാണ് പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ ഗ്രാമം തീരുമാനിച്ചത്.

Latest