നാലു പതിറ്റാണ്ടിലെ പ്രവാസി ദോഹയില്‍ നിര്യാതനായി

Posted on: January 19, 2016 8:23 pm | Last updated: January 19, 2016 at 8:23 pm
SHARE
പി പി ഇബ്രാഹിം കുട്ടി
പി പി ഇബ്രാഹിം കുട്ടി

ദോഹ: നാല്‍പ്പതു വര്‍ഷമായി ദോഹയില്‍ കച്ചവടം നടത്തി വന്ന മലയാളി ചികിത്സയിലിരിക്കേ ആശുപത്രിയില്‍ മരിച്ചു. ഇറാനി സൂഖില്‍ ഷോപ്പ് നടത്തി വന്ന തൃശൂര്‍ ചാവക്കാട് ഒരുമനയൂര്‍ സ്വദേശി പുത്തന്‍ പുരയില്‍ പി പി ഇബ്രാഹിം കുട്ടി (70) ആണ് മരിച്ചത്. 20 ദിവസം മുമ്പ് നെഞ്ചുവേദനയെത്തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ ശ്വാസം മുട്ട് അധികമായതിനെത്തുടര്‍ന്ന് മരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് ഭാര്യ അലീമ ഖത്വറിലെത്തിയിരുന്നു. ആദ്യ അഞ്ചു വര്‍ഷം ബിദിയയില്‍ ജോലി ചെയ്ത ഇബ്രാഹിം കുട്ടി 35 വര്‍ഷവും ഇറാനി സൂഖില്‍ കച്ചവടം നടത്തി. മക്കള്‍: ജംഷീര്‍, ശമീറ, ശഹറു, നസീറ, ശഫീറ. മൃതദേഹം ഇന്നു വൈകുന്നേരത്തോടെ നാട്ടിലേക്കു കൊണ്ടുപോകും. ഭാര്യയും ബന്ധുക്കളും ഇന്നലെ നാട്ടിലേക്കുതിരിച്ചു.