പ്രവാസി കായികമേള ടീമുകളെ പ്രഖ്യാപിച്ചു

Posted on: January 19, 2016 7:40 pm | Last updated: January 19, 2016 at 7:40 pm

ദോഹ: ഖത്വര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്വര്‍ ചാരിറ്റി, കമ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്റര്‍, എഫ് സി സി സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന നാലാമത് പ്രവാസി കായിക മേളയില്‍ പങ്കെടുക്കുന്ന ടീമുകളെ പ്രഖ്യാപിച്ചു.
ഖത്വറിലെ വിവിധ സംഘടനകളെയും ജില്ലാ അസോസിയേഷനുകളെയും പ്രതിനിധീകരിച്ച് ഫ്രണ്ട്‌സ് ഓഫ് കേരള, ദിവ കാസറഗോഡ്, മാക് ഖത്വര്‍, ക്യു കെ സി എ ഖത്വര്‍, കള്‍ചറല്‍ ഫോറം എറണാകുളം, അല്‍ഖോര്‍ യൂത്ത്ക്ലബ്ബ്, സോഷ്യല്‍ ഫോറം എറണാകുളം, സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ചവക്കാട്, കള്‍ചറല്‍ ഫോറം സ്‌പോര്‍ട്‌സ് ക്ലബ്ബ്, മിസ്റ്റര്‍ ജിം സ്‌പോര്‍ട്‌സ് അസോസിയേഷന്‍, യാസ് തൃശൂര്‍ ര്‍, കള്‍ചറല്‍ ഫോറം മലപ്പുറം, ഇമ ഖത്വര്‍, എം പി കെ ഖത്വര്‍, ക്യു പി പി എ, തിരുവനന്തപുരം, കെ ഡബ്ല്യു എ ക്യു. കൊടുവള്ളി എന്നീ 16 ടീമുകളെയാണ് രണ്ട് ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളിലും ഗെയിംസിലും പങ്കെടുക്കാന്‍ തെരഞ്ഞെടുത്തത്.
ടീമുകളുടെ മാനേജര്‍മാരുടെ യോഗം വിളിച്ച് ചേര്‍ത്ത് ഒരുക്കങ്ങള്‍ വിലയിരുത്തി. ജന. കണ്‍വീനര്‍ സമീര്‍ കാളികാവ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 09, 12 തിയതികളില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ് എന്നിവിടങ്ങളിലായാണ് മേള നടക്കുക.