Connect with us

Gulf

സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെ നിലവാര റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

Published

|

Last Updated

ദോഹ: ഇന്‍ഡിപെന്‍ഡന്റ്, സ്വകാര്യ സ്‌കൂളുകളുടെ വാര്‍ഷിക നിലവാര റിപ്പോര്‍ട്ട് സുപ്രീം എജുക്കേഷന്‍ കൗണ്‍സിലിലെ ദി എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ചു. ഇന്‍ഡിപെന്‍ഡന്റ്, അറബ് പ്രൈവറ്റ്, ഇന്റര്‍നാഷനല്‍ വിഭാഗങ്ങളിലായി 291 സ്‌കൂളുകളുടെ റിപ്പോര്‍ട്ട് കാര്‍ഡുകളാണ് പ്രസിദ്ധീകരിച്ചത്. സ്‌കൂളുകളുടെ നിലവാരം പൊതുജനങ്ങളും രക്ഷിതാക്കളും അറിയുന്നതിനാണിത്. മാത്രമല്ല, സ്‌കൂളുകള്‍ക്ക് സ്വയം നിലവാരം ഉയര്‍ത്താനുമാകും.
വിവിധ സ്‌കൂളുകളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനാല്‍ സ്‌കൂളുകളുമായി ബന്ധപ്പെടാനും കുട്ടികള്‍ക്ക് സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശരിയായ തീരുമാനം കൈക്കൊള്ളാനും ഇത് സഹായിക്കും. മുന്‍വര്‍ഷങ്ങളിലെയും ഇപ്പോഴത്തെയും സ്‌കൂളുകളും പ്രകടനം വിലയിരുത്താനും എളുപ്പമാണ്.
വിദ്യാര്‍ഥികളുടെ അക്കാദമിക് നേട്ടങ്ങള്‍, പരീക്ഷകളിലെ മാര്‍ക്ക്, രക്ഷാകര്‍തൃ- വിദ്യാര്‍ഥി സംതൃപ്തി, അധ്യാപന രീതി, പരിപാടികള്‍, സേവനം, കരിക്കുലത്തില്‍ രക്ഷിതാവിനുള്ള സംതൃപ്തി, വിദ്യാര്‍ഥികള്‍ക്കുള്ള ഗൃഹപാഠം, സ്‌കൂളുമായി രക്ഷിതാക്കളുടെ സമ്പര്‍ക്കം, വിദ്യാഭ്യാസ അന്തരീക്ഷം, പ്രൊഫഷനല്‍ ലൈസന്‍സ് ഉള്ള അധ്യാപകര്‍ തുടങ്ങിയ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
നാഷനല്‍, ഇന്റര്‍നാഷനല്‍ അക്രഡിറ്റേഷന്‍ ലഭിച്ച സ്വകാര്യ സ്‌കൂളുകളുടെ വിവരം, ഇവ സ്‌കൂള്‍ വൗച്ചര്‍ സംവിധാനത്തിന്റെ ഭാഗമാണോ തുടങ്ങിയവയും ഉണ്ട്. റിപ്പോര്‍ട്ട് ലഭിക്കാനുള്ള ലിങ്ക് (h-ttp://www.sec.gov.qa/Ar/SECInstitutes/EvaluationInstitute/SchoolEvaluationOffice/Pages/SchoolReportCards.aspx).

Latest