മദ്‌റസ അധ്യാപകര്‍ക്ക് റിഫ്രഷര്‍ കോഴ്‌സ് തുടങ്ങി

Posted on: January 19, 2016 7:31 pm | Last updated: January 19, 2016 at 7:31 pm
തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ അധ്യാപകര്‍ക്കുള്ള റിഫ്രഷര്‍ കോഴ്‌സില്‍ ഡോ. അബ്ദുല്‍  അസീസ് ഫൈസി ചെറുവാടി ക്ലാസ് എടുക്കുന്നു
തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ അധ്യാപകര്‍ക്കുള്ള റിഫ്രഷര്‍ കോഴ്‌സില്‍ ഡോ. അബ്ദുല്‍
അസീസ് ഫൈസി ചെറുവാടി ക്ലാസ് എടുക്കുന്നു

ദോഹ: തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ അധ്യാപകര്‍ക്കുള്ള റിഫ്രഷര്‍ കോഴ്‌സിന് തുടക്കമായി. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡന്റും ഇസ്‌ലാമിക് എജ്യൂക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യാ ട്രെയ്‌നറുമായ ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി ക്ലാസിന് നേതൃത്വം നല്‍കി.
കടവത്തൂര്‍ അബ്ദുല്ല മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ മദ്‌റസ സ്വദര്‍ മുഅല്ലിം പറവണ്ണ അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം ഹാജി മേമുണ്ട ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സലാം പാപ്പിനിശ്ശേരി, സിയാദ് എം അലി ആശംസകളര്‍പ്പിച്ചു.
മദ്‌റസ മാനേജര്‍ ജഅ്ഫര്‍ മാസ്റ്റര്‍ കെ സി സ്വാഗതവും സി കെ ഉമര്‍ പുത്തൂപ്പാടം നന്ദിയും പറഞ്ഞു.