Connect with us

Gulf

എന്‍ ഒ സി നിയമം: കമ്പനി പ്രതിനിധി ഹാജരായാല്‍ തൊഴില്‍ മാറാം: ആര്‍ ഒ പി

Published

|

Last Updated

മസ്‌കത്ത്: എന്‍ ഒ സി ലഭിച്ചാലും തൊഴില്‍ മാറ്റം സാധ്യമാകില്ലെന്ന വാര്‍ത്ത പൂര്‍ണമായും ശരിയല്ലെന്ന് ആര്‍ ഒ പി വ്യക്തമാക്കി. എന്നാല്‍, എന്‍ ഒ സി നിയമത്തില്‍ പരിഷ്‌കരണം വരുത്തിയിട്ടുണ്ട്. ജോലി മാറുന്ന സമയം ഇമിഗ്രേഷന്‍ ഓഫീസില്‍ പഴയ സ്‌പോണ്‍സറോ കമ്പനി പ്രതിനിധിയോ നേരിട്ട് ഹാജരാകണം എന്ന നിര്‍ദേശമാണ് പുതുതായി നടപ്പിലാക്കിയതെന്ന് റോയല്‍ ഒമാന്‍ പോലീസ് പബ്ലിക് റിലേഷന്‍ വിഭാഗം ഉദ്യോഗസ്ഥന്‍ മേജര്‍ റാശിദ് ബിന്‍ സുലൈമാന്‍ അല്‍ അബ്രി അറിയിച്ചു.
വ്യാജ എന്‍ ഒ സി തടയാനും എന്‍ ഒ സി നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കാനുമാണ് പുതിയ നടപടി. ഈ മാസം ഒന്ന് മുതല്‍ പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും റാശിദ് ബിന്‍ സുലൈമാന്‍ അല്‍ അബ്രി വ്യക്തമാക്കി.

Latest