കണ്ണൂരില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു

Posted on: January 19, 2016 6:32 pm | Last updated: January 19, 2016 at 6:46 pm
SHARE

accident

കണ്ണൂര്‍: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നു പേര്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ലിനടുത്ത് ചാത്തോത്തുകളത്താണു സംഭവം.

സതി, രാജേഷ്, മുനീര്‍ എന്നിവരാണു മരിച്ചത്. സതിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണു ദുരന്തമുണ്ടായത്. രാസവസ്തു ഉപയോഗിച്ചു ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചാണ് അപകടമുണ്ടായതെന്നാണു പ്രാഥമിക നിഗമനം.

ടാങ്ക് വൃത്തിയാക്കുകയായിരുന്ന മുനീര്‍ വിഷവാതകം ശ്വസിച്ചു ബോധരഹിതനായി ടാങ്കിലേക്കു വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കവെയാണു സതിയുടെ മകനായ രാജേഷ് മരണപ്പെട്ടത്. ഇവരെ രണ്ടുപേരെയും രക്ഷിക്കാന്‍ സതിയും ടാങ്കിനടുത്തേക്കു വരികയും അവരും ബോധരഹിതരായി വീഴുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും മൂന്നു പേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here