പെഷാവാറില്‍ സ്‌ഫോടനം: ആറുപേര്‍ കൊല്ലപ്പെട്ടു

Posted on: January 19, 2016 5:48 pm | Last updated: January 19, 2016 at 5:48 pm

bomb blastപെഷാവാര്‍: പാക്കിസ്ഥാനിലെ പെഷാവാറില്‍ സൈനിക ചെക്‌പോസ്റ്റിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ആറ് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. ഗോത്ര മേഖലയായ ഖൈബറിനേയും പെഷാവാറിനേയും വേര്‍തിരിക്കുന്ന കര്‍ഖാനോയിലാണ് സ്‌ഫോടനമുണ്ടായതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.