Connect with us

Kerala

സരിതയുടെ കത്ത് ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവ്

Published

|

Last Updated

കൊച്ചി: സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഏറെ കോളിളക്കം സൃഷ്ടിച്ച സരിത എസ് നായരുടെ വിവാദ കത്ത് ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടു. കത്ത് സ്വകാര്യരേഖയാണെന്ന സരിതയുടെ വാദം കമ്മീഷന്‍ തള്ളി. കത്ത് ഈ മാസം 27, 28 തിയ്യതികളില്‍ ഹാജരാക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്.

സരിതയെ വിസ്തരിക്കാന്‍ ബിജു രാധാകൃഷ്ണന് കമ്മീഷന്‍ അനുമതി നല്‍കി. 28ാം തിയ്യതി ബിജുവിനെ ഹാജരാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. അന്നാണ് ബിജു സരിതയെ വിസ്തരിക്കുക. തന്നെ ബിജു വിസ്തരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സരിത അറിയിച്ചിരുന്നു.

മുഖ്യമന്തി ഉമ്മന്‍ചാണ്ടി, സരിത, ശാലു മേനോന്‍, സരിതയുടെ അമ്മ ഇന്ദിര എന്നിവരെ വിസ്തരിക്കാനാണ് ബിജു അനുമതി തേടിയിരുന്നത്. മറ്റുള്ളവരുടെ കാര്യത്തില്‍ കമ്മീഷന്‍ തീരുമാനമെടുത്തില്ല.

Latest