Connect with us

Gulf

യു എ ഇ രാജ്യാന്തര റോബോട്ടിക് മത്സരം; അന്തിമ പട്ടികയായി

Published

|

Last Updated

ദുബൈ: യു എ ഇ രാജ്യാന്തര റോബോട്ടിക് പുരസ്‌കാരത്തിന് അന്തിമ പട്ടിക തയ്യാറാക്കിയതായി ദുബൈ മ്യൂസിയം ഫോര്‍ ദ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേറ്റര്‍ ജനറല്‍ സി ഇ ഒ സൈഫ് അല്‍ അലീലി അറിയിച്ചു. അന്തിമപട്ടികയില്‍ 20 മത്സരാര്‍ഥികളാണുള്ളത്. 46.7 ലക്ഷം ദിര്‍ഹമാണ് സമ്മാനത്തുക. അമേരിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ, യു എ ഇ എന്നിവിടങ്ങളില്‍ നിന്ന് മത്സരാര്‍ഥികളുണ്ട്. സമൂഹത്തിന് ഗുണകരമാകുന്ന റോബോട്ടിക് പദ്ധതികളാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നത്. 121 രാജ്യങ്ങളില്‍ നിന്ന് 664 അപേക്ഷകരെത്തി.
അമേരിക്കയിലെ ഹെര്‍മസ് വികസിപ്പിച്ച റോബോട്ട് ആണ് സെമി ഫൈനലിലെത്തിയ പ്രധാന റോബോട്ടുകളിലൊന്ന്. ദുരന്ത നിവാരണത്തിന് വേണ്ടിയാണ് റോബോട്ട് ഉപയോഗപ്പെടുത്തുക. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന റോബോട്ട്, നാഡീവ്യൂഹത്തിലെ തകരാര്‍ ശരിയാക്കുന്ന റോബോട്ട് തുടങ്ങിയവയാണ് മത്സരത്തിനെത്തിയിരിക്കുന്നത്. അന്ധരായ ആളുകളെ സഹായിക്കുന്ന റോബോട്ടാണ് പ്രാദേശിക തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിന്റെ അന്തിമ ഫലം പിന്നീട് പ്രഖ്യാപിക്കും.

Latest