Connect with us

Wayanad

റെയില്‍പാത യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ കുടിയേറ്റ ജനത

Published

|

Last Updated

കല്‍പ്പറ്റ: നിലമ്പൂര്‍ വയനാട് -നഞ്ചന്‍കോട് റെയില്‍പാത നിര്‍മാണത്തിന് കമ്പനി രൂപവത്ക്കരിക്കുന്നതിനായുള്ള ധാരണപത്രത്തില്‍ ഇന്ന് കേന്ദ്ര കേരള റെയില്‍വേ മന്ത്രിമാര്‍ ഒപ്പുവെക്കും.
ഡല്‍ഹിയില്‍ മന്തി ആര്യാടന്‍ മുഹമ്മദും കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ്പ്രഭുവും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പിടുന്നതോടെ അധികം വൈകാതെ തന്നെ റെയില്‍പാത യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കുടിയേറ്റ ജനത.
സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപവത്കരിച്ച് നഞ്ചന്‍ കോട് നിന്ന് വയനാട് വഴി നിലമ്പൂരിലേക്ക് റെയില്‍വേ പാത നിര്‍മിക്കാനാണ് തീരുമാനം. ഇതിനായുള്ള വിശദമായ പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ മൂന്ന് കോടി രൂപയാണ് ചെലവ് വരുന്നതായാണ് റെയില്‍വേ കണക്കാക്കിയിട്ടുള്ളത്. ഇത് പകുതി വീതം വഹിക്കാന്‍ കേന്ദ്ര കേരള സര്‍ക്കാറുകള്‍ തമ്മില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.
പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞ് ബജറ്റില്‍ അംഗീകാരം ലഭിക്കുകയും ചെയ്താല്‍ അധികം വൈകാതെ തന്നെ പാത നിര്‍മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2010ല്‍ റെയില്‍വേ ബോര്‍ഡ് നഷ്ടമെന്ന് കണ്ട് ഒഴിവാക്കിയ പാതയാണ് ഡോ.ഇ ശ്രീധരന്റെ വരവോടെ പുനര്‍ജീവന്‍ നേടിയത്.
ഇദ്ദേഹം നടത്തിയ പഠനംകൊണ്ട്് ആദ്യം 234 കിലോമീറ്റല്‍ ദൂരം ഉണ്ടായിരുന്ന പാത 156കിലോമീറ്ററായി കുറഞ്ഞു.ചെവ് 3266കോടിയില്‍ നിന്ന് 2000 കോടി രൂപയായി ചുരുങ്ങി. ഇത് നിര്‍ദ്ദിഷ്ട റെയില്‍ പാതയക്ക് ഗുണകരമായി. കൂടാതെ പാതക്ക് വരുന്ന ചെലവിന്റെ പകുതി സംസ്ഥാനസര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പ് കേന്ദ്രത്തിന് നല്‍കിയതോടെയാണ് പാതസംബന്ധിച്ച് പുതിയവഴിത്തരിവിലേക്ക് എത്തിയിരിക്കുന്നത്.

Latest