വിമല്‍ഗോവിന്ദിന് അന്തര്‍ദേശീയ അവാര്‍ഡ്

Posted on: January 19, 2016 11:32 am | Last updated: January 19, 2016 at 11:32 am
SHARE

VIMAL GOVINDകൂറ്റനാട് : സിംഗപ്പൂരില്‍ നടന്ന അന്തര്‍ദേശീയ ശാസ്ത്ര-സാങ്കേതിക കോണ്‍ഫറന്‍സില്‍ മികച്ച പ്രബന്ധാവതരണത്തിനുള്ള അവാര്‍ഡിന് കുറ്റിപ്പുറം എം ഇ എസ് എന്‍ജിനിയറിംഗ് കോളജിലെ നാലാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജീനയറിംഗ് വിദ്യാര്‍ഥി എം കെ വിമല്‍ ഗോവിന്ദ് അര്‍ഹനായി.

ഇന്റര്‍ നാഷണല്‍ കോണ്‍ഫറസ് ഓണ്‍ മെക്കാട്രോണിക്‌സ് ആന്റ് മാനുഫാക്ചറിംഗ്(ഐ സി എം എം-2016)പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിമല്‍ മാത്രമാണ് പങ്കെടുത്തത്. 13 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ശാസ്ത്രജ്ഞരും മികവു തെളിയിച്ച വിദ്യാര്‍ത്ഥികളും പങ്കെടുത്ത കോണ്‍ഫറസ് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റിസര്‍ച്ചാണ് സംഘടിപ്പിച്ചത്.
അമേരിക്കന്‍ റോബോട്ടിക് ഡിഫന്‍സിന് പരിഹരിക്കാന്‍ കഴിയാത്ത ഈ രംഗത്തെ പല ന്യുനതകള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞതാണ് വിമലിനെ ബഹുമതിക്കര്‍ഹനാക്കിയത്. 2016 ല്‍ അമേരിക്കയില്‍ നടക്കുന്നകോണ്‍ഫറന്‍സിലേക്ക് വിമലിന്റെ പ്രബന്ധം തിരഞ്ഞെടുത്തിട്ടുണ്ട്. പാലക്കാട് ആനക്കര നയ്യൂര്‍ സ്വദേശിയാണ്. 2015 ല്‍ ജനറേഷന്‍-1 എന്ന റോബോട്ട് നിര്‍മ്മിച്ച വിമല്‍ ശ്രദ്ധ നേടിയിരുന്നു. നയ്യൂര്‍ കൊണ്ടായത്ത് പരേതനായ മണികണ്ഠന്‍- ശ്രീവിദ്യ ദമ്പതിമാരുടെ മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here