Connect with us

Kozhikode

നവകേരളാ മാര്‍ച്ച് നാളെ ജില്ലയില്‍

Published

|

Last Updated

കോഴിക്കോട്: മതനിരപേക്ഷ, അഴിമതിവിമുക്ത വികസിത കേരളം എന്ന മുദ്രാവക്യമുയര്‍ത്തി പിണറായി വിജയന്‍ നയിക്കുന്ന നവകേരളാ മാര്‍ച്ച് ബുധനാഴ്ച ജില്ലയിലെത്തും. മൂന്ന് ദിവസമാണ് മാര്‍ച്ച് ജില്ലയില്‍ പര്യടനം നടത്തുക.
മാര്‍ച്ചിനെ വരവേല്‍ക്കാനുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സി പി എം ജില്ലാസെക്രട്ടറി പി മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 20ന് ബുധനാഴ്ച മുതല്‍ മൂന്ന് ദിവസമാണ് ജില്ലയില്‍ പര്യടനം നടത്തുക.13 നിയമ സഭാ മണ്ഡലങ്ങളിലായി 12 കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് നോര്‍ത്ത്, സൗത്ത് നിയമസഭാ മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണവും ജില്ലയിലെ പര്യടന സമാപന സമ്മേളനവും കോഴിക്കോട് കടപ്പുറത്ത് വെച്ചും നടക്കും.
ബുധനാഴ്ച രാവിലെ ജില്ലയിലേക്ക് പ്രവേശിക്കുന്ന മാര്‍ച്ചിനെ അടിവാരത്തുനിന്ന് സ്വീകരിക്കും. മാര്‍ച്ചിന്റെ ലീഡര്‍ പിണറായി വിജയന്‍ അംഗങ്ങളായ എം വി ഗോവിന്ദന്‍, കെ ജെ തോമസ്, പി കെ സൈനബ, എം പിമാരായ എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, ഡോ. കെ ടി ജലീല്‍ എം എല്‍ എ എന്നിവരെ ജില്ലാനേതാക്കള്‍, റെഡ് വളണ്ടിയര്‍മാര്‍ ചേര്‍ന്ന് സ്വീകരിക്കും.
വിവിധ സ്ഥലങ്ങലിലെ സ്വീകരണ പരിപാടികളിലായി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനകമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എം എല്‍ എ, ജില്ലാസെക്രേട്ടറിയറ്റംഗങ്ങളായ ടി പി ദാസന്‍, കെ ചന്ദ്രന്‍ പങ്കെടുത്തു.