വിദൂര വിദ്യാഭ്യാസ കലോത്സവം; മലപ്പുറത്തിന് കിരീടം

Posted on: January 19, 2016 10:48 am | Last updated: January 19, 2016 at 10:48 am

മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുടെ സി സി എ ഫെസ്റ്റിന് പരിസമാപ്തി. 224 പോയിന്റുകളോടെ മലപ്പുറം ഓവറോള്‍ നേടി. 221 പോയിന്റോടെ തൃശൂര്‍ രണ്ടാം സ്ഥാനവും 125 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

കോളജ് വിഭാഗത്തില്‍ 108 പോയിന്റുമായി ക്ലാസിക് കോളജ് നിലമ്പൂരിനാണ് ഒന്നാം സ്ഥാനം. 83 പോയിന്റുമായി തൃശൂരിലെ ചിന്‍മയ മിഷന്‍ കോളജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 69 പോയിന്റുമായി ശക്തന്‍ കോളജ് തൃശൂരാണ് മൂന്നാം സ്ഥാനത്ത്. തൃശൂര്‍ ചിന്‍മയ മിഷന്‍ കോളജിലെ പി അഭര്‍ജിതാണ് കലാപ്രതിഭ. ഗുരവായൂര്‍ ആര്യഭട്ട കോളജിലെ നമിത നന്ദകുമാറാണ് കലാതിലകം. പൊന്നാനി സ്‌കോളര്‍ കോളജിലെ ഹബീര്‍ റഹ്്മാനാണ് സാഹിത്യ പ്രതിഭ. സമാപന സമ്മേളനത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വക്കറ്റ് നസീര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.