Connect with us

International

യൂ ട്യൂബ് നിരോധം പാക്കിസ്ഥാന്‍ നീക്കി

Published

|

Last Updated

ഇസ്‌ലാമാബാദ്: യൂ ട്യൂബിന് പാക്കിസ്ഥാന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് യൂ ട്യൂബിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇസ്ലാം വിരുദ്ധ സിനിമയായ ഇന്നസന്‍സ് ഓഫ് മുസ്ലീമിന്റെ ട്രെയിലര്‍ പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഗൂഗിള്‍ പാകിസ്ഥാനിലേക്ക് മാത്രമായി യു ട്യൂബിന്റെ പ്രാദേശിക പതിപ്പ് തുടങ്ങിയതിന് പിന്നാലെയാണ് തീരുമാനം. ഇതോടെ, പോസ്റ്റ് ചെയ്യുന്ന അധിക്ഷേപകരമായ വീഡിയോകള്‍ നീക്കാന്‍ കഴിയുമെന്ന് പാക് ടെലികോം അതോറിട്ടി സുപ്രീംകോടതി അറിയിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.