Connect with us

International

എത്യോപ്യയില്‍ കൊടും വരള്‍ച്ച; ജീവന് ഭീഷണി നേരിട്ട് നിരവധി കുട്ടികള്‍

Published

|

Last Updated

അഡിസ് അബാബ: ഏതോപ്യയിലുണ്ടായ വരള്‍ച്ച രാജ്യത്തെകുട്ടികളെ സിറിയയില്‍ യുദ്ധംമൂലം കുട്ടികള്‍ അനുഭവിച്ച പോഷകാഹാര കുറവിന് സമാന അവസ്ഥയിലേക്കാണ് എത്തിച്ചതെന്ന് യു എന്‍ ആരോഗ്യ വിദഗ്ധര്‍ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കി. 30 വര്‍ഷത്തിനിടക്ക് നാല് ലക്ഷം കുട്ടികളാണ് ഏതോപ്യയില്‍ പോഷകാഹാരം കിട്ടാതെ കഠിന ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടത്. പത്ത് ലക്ഷം ആളുകള്‍ ആഹാരത്തിനായി പ്രയാസപ്പെടുകയാണെന്നും റിപ്പോര്‍ട്ട് തുടരുന്നു.
വരള്‍ച്ചാ ദുരിതാശ്വസത്തിനായി അടിയന്തരമായി അന്‍പത് ലക്ഷം യു എസ് ഡോളര്‍ ആവശ്യപ്പെട്ടതായും യു എന്‍ ആരോഗ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ന് ലോകത്ത് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് സിറിയയും മറ്റൊന്നും എത്യോപ്യയുമാണ്. 100 കോടി യൂ എസ് ഡോളര്‍ ഇതിനായി വകയിരുത്തേണ്ടതുണ്ടെന്ന് ശിശുസംരക്ഷണ സമിതിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കരോലിന്‍ മൈലസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എന്നാല്‍, കിഴക്കേ ഏതോപ്യയിലെ അഫര്‍ പ്രവശ്യയില്‍ അന്തര്‍ദേശീയ ചാരിറ്റി സംഘടനകളും ഏതോപ്യന്‍ സര്‍ക്കാറും കോടിക്കണക്കിന് യു എസ് ഡോളര്‍ ക്ഷേമ പ്രവര്‍ത്തനത്തിന് നിലവില്‍ ചെലവഴിച്ചുവെങ്കിലും ഫണ്ട് അപര്യാപ്തമാണ്. രാജ്യത്ത് മഴ ഇല്ലാത്തത് കാരണം ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണെന്നും പ്രത്യേകിച്ച് കുട്ടികള്‍ മരണത്തെ മുഖാമുഖം കണ്ട് കൊണ്ടിരിക്കുകയാണെന്നും എത്യോപ്യയിലെ ആളുകളെ ഉദ്ധരിച്ച് അല്‍ ജസീറ ലേഖകന്‍ ചാള്‍സ് സ്റ്റാര്‍ട്ട്‌ഫോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

Latest