കൂള്‍പാഡ് നോട്ട് 3 ലൈറ്റ് വിപണിയില്‍ വില 6999 രൂപ

Posted on: January 18, 2016 7:53 pm | Last updated: January 18, 2016 at 7:53 pm
SHARE

COOLPAD1ന്യൂഡല്‍ഹി: ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ കൂള്‍പാഡിന്റെ നോട്ട് 3 ലൈറ്റ് മോഡല്‍ വിപണിയിലെത്തി. 6999 രൂപയാണ് ഇന്ത്യയിലെ വില. ആകര്‍ഷകമായ സവിശേഷതകളാണ് ഈ ബഡ്ജറ്റ് ഫോണിലുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഫോണിന്റെ പ്രത്യേകതയാണ്. ഇത്രയും ലോ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണില്‍ ആദ്യമായാണ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തുന്നത്.അഞ്ചിഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണ് ഈ 4ജി ഫോണിലുള്ളത്., 3ജിബി റാം. 16ജിബി ഇന്റേണല്‍ മെമ്മറി. 64 ജിബി വരെ എസ്ഡി കാര്‍ഡും സപ്പോര്‍ട്ട് ചെയ്യും. 2500എം.എ.എച്ച് ആണ് ബാറ്ററി ശേഷി. 8മണിക്കൂര്‍ ടോക്ടൈമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സീമോസ് സെന്‍സറോടു കൂടിയ 13 മെഗാപിക്‌സല്‍ റിയര്‍

്ക്യാമറയും അഞ്ച് മെഗാ പിക്‌സലിന്റെ ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്. 1.3ജിഗാ ഹെട്ട്‌സ് ക്വാഡ്‌കോര്‍ മീഡിയടെക്ക് എംടി6735 പ്രോസസ്സറാണ് ഫോണിലുള്ളത്. ആമസോണില്‍ ഫോണ്‍ ലഭ്യമാണ്.