Connect with us

National

അല്‍ ഖാഇദ തീവ്രവാദിയെന്ന് സംശയിക്കുന്ന ആള്‍ ഹരിയാനയില്‍ അറസ്റ്റില്‍

Published

|

Last Updated

മേവത്: അല്‍ ഖാഇദ തീവ്രവാദിയെന്ന് സംശയിക്കുന്ന ആള്‍ ഹരിയാനയിലെ മേവതില്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ സ്വദേശിയായ അബ്ദുല്‍ സമിയാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. താന്‍ അല്‍ ഖാഇദയുടെ ഇന്ത്യന്‍ വിംഗില്‍ അംഗമാണെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഫെബ്രുവരി ഒന്ന് വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest