Connect with us

Ongoing News

വീണ്ടും ഗെയില്‍ താണ്ഡവം: 12 പന്തില്‍ അര്‍ധസെഞ്ച്വറി

Published

|

Last Updated

മെല്‍ബണ്‍:വീണ്ടും ഗെയില്‍ കൊടുങ്കാറ്റ്. ബിഗ്ബാഷ് ലീഗിലാണ് ഇത്തവണ ഗെയില്‍ താണ്ഡവം. മെല്‍ബണ്‍ റെനെഗ്രേഡ്‌സിന് വേണ്ടി ഇറങ്ങിയ ഗെയില്‍ 12 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി തികച്ചത്. രണ്ട് ഫോറും ഏഴു പടൂകൂറ്റന്‍ സിക്‌സറും ചാരുതയേകിയതായിരുന്നു ഗെയിലിന്റെ അര്‍ധസെഞ്ച്വറി. ഇതോടെ ഗെയില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി എന്ന ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. 17 പന്തില്‍ 56 റണ്‍സെടുത്ത ഗെയിലാണു റെനെഗ്രേഡ്‌സ് നിരയിലെ ടോപ് സ്‌കോറര്‍. അതേസമയം, ഗെയിലിന്റെ പ്രകടനത്തിനും ടീമിനെ രക്ഷിക്കാനായില്ല. എതിരാളികളായ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരേ 27 റണ്‍സിന്റെ തോല്‍വി റെനെഗ്രേഡ്‌സ് ഏറ്റുവാങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. 49 റണ്‍സെടുത്ത ടിം ലൂഡ്മാന്റെയും 48 റണ്‍സെടുത്ത ജോനോ ഡീനിന്റെയും മികവിലാണ് സ്‌ട്രൈക്കേഴ്‌സ് മികച്ച സ്‌കോറിലെത്തിയത്. 37 റണ്‍സുമായി ബ്രാഡ് ഹോഗ് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ മെല്‍ബണ്‍ റെനെഗ്രേഡ്‌സ് ക്രിസ് ഗെയിലിനെ മുന്‍നിര്‍ത്തി അതേ നാണയത്തില്‍ തിരിച്ചടിച്ചു. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നത് അവര്‍ക്ക് തിരിച്ചടിയായി. ആറുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. ഡ്വെയ്ന്‍ ബ്രാവോ്ക്ക് റണ്ണൊന്നും എടുക്കാനായില്ല. 26 റണ്‍സെടുത്ത നഥാന്‍ റിമ്മിംഗ്ടണ്‍ ആണ് റെനെഗ്രേഡ്‌സ് നിരയിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. 15.3 ഓവറില്‍ 143 റണ്‍സിന് ടീം പുറത്തായി.

Latest