അര്‍ബുദം ബാധിച്ച മലയാളി സഹായം തേടുന്നു

Posted on: January 18, 2016 5:45 pm | Last updated: January 18, 2016 at 5:46 pm

gopalakrishnanദുബൈ: രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മലയാളി തുടര്‍ചികിത്സയ്ക്ക് വഴികാണാതെ ദുരിതത്തില്‍. പട്ടാമ്പി സ്വദേശി ഗോപാലകൃഷ്ണ (40) നാണ് ദുബൈ ആശുപത്രിയില്‍ തുടര്‍ചികിത്സാ ചെലവിന് വഴികാണാതെ ബുദ്ധിമുട്ടിലായത്.

നിലവില്‍ ഇതേ ആശുപത്രിയില്‍ വലിയ തുകയുടെ ബില്ലടക്കാനും ബാക്കിയുണ്ട്. അടിയന്തിരമായി ഒന്നേകാല്‍ ലക്ഷം ദിര്‍ഹം ബില്ലടച്ചാല്‍ മാത്രമേ ദുബൈ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ഗോപാലകൃഷ്ണനെ കൂടുതല്‍ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. ഒരു വര്‍ഷം മുന്‍പാണ് ജോലിക്കായി ദുബൈയിലെത്തിയത്. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങളൊന്നുമില്ലാത്ത ഗോപാലകൃഷ്ണന് ‘അക്ക്യൂട്ട് ലുക്കിമിയ’ എന്നപേരില്‍ അറിയപ്പെടുന്ന കാന്‍സറാണ് ബാധിച്ചതെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ഉടന്‍തന്നെ തുടര്‍ചികിത്സ ആവശ്യമാണ്. ജോലി ചെയ്ത കമ്പനിയുടെ സാമ്പത്തിക സഹായത്തിലാണ് ഇതുവരെ ചികിത്സ മുന്നോട്ട് കൊണ്ടുപോയത്. പ്രായമായ അച്ഛനും ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ എക ആശ്രയമാണ്. ഇനി ജോലി ചെയ്ത് കുടുംബം നോക്കാനും സാധ്യമല്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ഗോപാലകൃഷ്ണന്റെ വിവരങ്ങള്‍ക്ക്: 050-8972580, 052-9527555.