ഇന്റര്‍സെക്കിന് ഉജ്വല തുടക്കം

Posted on: January 18, 2016 5:37 pm | Last updated: January 18, 2016 at 5:37 pm

INTERZECHദുബൈ: സുരക്ഷ, ഭദ്രത, അഗ്‌നിശമന സംവിധാനം തുടങ്ങിയവയുടെ വ്യാപാര മേളയായ ഇന്റര്‍സെക്കിന് ദുബൈയില്‍ ഉജ്വല തുടക്കം. 55 രാജ്യങ്ങളില്‍നിന്നായി 1290 പ്രദര്‍ശകര്‍ എത്തിയിട്ടുണ്ട്. നാളെ സമാപിക്കും. ദുബൈ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ എക്‌സിബിഷന്‍ സെന്ററില്‍ 50,000 ചതുരശ്രമീറ്റര്‍ സ്ഥലത്ത് ഈ മാസം 19 വരെയാണ് മേള. യു എ ഇയില്‍നിന്ന് ദുബൈ പോലീസ് അടക്കം 217 പ്രദര്‍ശകരാണു പങ്കെടുക്കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദുബൈയെ ലോകത്തിന്റെ സ്മാര്‍ട്ട് സിറ്റി ശ്രമങ്ങള്‍ മനസ്സില്‍കണ്ടാണ് ഇന്റര്‍സെകില്‍ സ്മാര്‍ട്ട് ഹോം വിഭാഗം ആരംഭിച്ചത്. കൂടുതല്‍ സ്മാര്‍ട്ട് ആയിട്ടുള്ളതും സുരക്ഷിതവും ഊര്‍ജം കുറച്ച് ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങള്‍ക്കു പ്രോല്‍സാഹനം നല്‍കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഫിസിക്കല്‍ ആന്‍ഡ് പെരിമീറ്റര്‍ സെക്യൂരിറ്റി, കമേഴ്‌സ്യല്‍ സെക്യൂരിറ്റി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത്, ഹോം ലാന്‍ഡ് സെക്യൂരിറ്റി ആന്‍ഡ് പൊലീസിങ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നിവയാണ് മേളയിലെ പ്രധാന വിഭാഗങ്ങള്‍.
പ്രദര്‍ശകരില്‍ 83 ശതമാനവും യു എ ഇയ്ക്കു പുറത്തുനിന്നുള്ളവരാണ്. സുരക്ഷ, ഭദ്രതാ മേഖലയിലെ ലോകത്തിലെ പ്രമുഖ 50 സുരക്ഷാദാതാക്കളില്‍ 37 സ്ഥാപനങ്ങളും പങ്കെടുക്കും. ആദ്യത്തെ പത്തുപേരും ഇതില്‍ ഉള്‍പ്പെടും. ഈ രംഗത്തെ അറിവുകള്‍ പരസ്പരം കൈമാറാനും ബിസിനസ് ചര്‍ച്ചകള്‍ക്കുമുള്ള ലോകത്തിലെ ഏറ്റവും വലിയ വേദിയാണ് ഇന്റര്‍സെക്.