Connect with us

Ongoing News

ടെന്നീസിലും വാതുവെപ്പ്; വിബിംള്‍ഡണില്‍ അടക്കം വാതുവെപ്പ് നടന്നതായി റിപ്പോര്‍ട്ട്

Published

|

Last Updated

ലണ്ടന്‍:ടെന്നിസിലും വാതുവെപ്പ് നടന്നതായി റിപ്പോര്‍ട്ട്. ടെന്നീസിലെ വാതുവെപ്പ് ഉള്‍പ്പെടെയുള്ള അഴിമതികള്‍ അന്വേഷിക്കുന്നഅസോസിയേഷന്‍ ഫോര്‍ ടെന്നീസ് പ്രൊഫഷല്‍സ് (എടിപി) ഏജന്‍സിയായ ടെന്നീസ് ഇന്റഗ്രറ്റി യൂണിറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ 28 താരങ്ങളുടെ പേരുകളുണ്ട്.ഇതില്‍ ചിലര്‍ ഗ്രാന്‍ഡ് സ്ലാം വിജയികളും ആയിട്ടുണ്ട്. എന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

2007ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. 2009ല്‍ എടിപി പുതിയ അഴിമതി വിരുദ്ധ നയം നടപ്പിലാക്കി. ഇതനുസരിച്ച് പുതിയ നയം നിലവില്‍ വരുന്നതിന് മുമ്പ് നടന്ന വാതുവെപ്പിലൊന്നും അന്വേഷണം നടത്തേണ്ടന്ന നിയമോപദേശം ലഭിച്ചതിനാലാണ് തുടരന്വേഷണം നടത്താത്തിന് വിശദീകരണം. കരിയറിന്റെ തുടക്കകാലത്ത് തന്നെയും വാതുവെപ്പുകാര്‍ തന്നെയും സമീപിച്ചിരുന്നതായും നൊവാക്ക് ദ്യൊക്ക്യോവിച്ച് പറഞ്ഞു. ഒരു കളി തോല്‍ക്കാന്‍ തനിയ്ക്ക് രണ്ട് ലക്ഷം ഡോളര്‍ (1.3 കോടി) വാഗ്ദാനം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അമ്പതിലേറെ ഒത്തുകളി നടന്നതായി, കായിക രംഗത്ത് വാതുവെപ്പ് അന്വേഷിക്കുന്ന പ്രമുഖ ഏജന്‍സിയായ യൂറോപ്യന്‍ സപോര്‍ട്‌സ് സെക്യൂരിറ്റി അസോസിയേഷന്‍ വിവരം നല്‍കിയതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.