ജയലളിത നല്‍കിയ മാനനഷ്ടക്കേസില്‍ കരുണാനിധി കോടതിയില്‍ ഹാജരായി

Posted on: January 18, 2016 3:56 pm | Last updated: January 18, 2016 at 5:52 pm
SHARE

karunanidhi_1113689fചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നല്‍കിയ മാനനഷ്ടക്കേസില്‍ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി കോടതിയില്‍ ഹാജരായി. അല്പ സമയം നീണ്ടുനിന്ന കോടതി നടപടിക്കു ശേഷം കേസ് മാര്‍ച്ച് 10 ലേക്ക് മാറ്റിവച്ചു. കരുണാനിധിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി.

മുന്‍മുഖ്യമന്ത്രി കൂടിയായ കരുണാനിധി മക്കളായ എംകെ സ്റ്റാലിനും കനിമൊഴിക്കുമൊപ്പമാണ് കോടതിയില്‍ ഹാജരായത്. മുദ്രാവാക്യങ്ങള്‍ മുഴക്കി നൂറുകണക്കിന് അനുയായികളും കോടതിയില്‍ എത്തിയിരുന്നു. കോടതിക്ക് അകത്തുവച്ച് ചില അഭിഭാഷകരും അനുയായികളും കരുണനിധിക്കൊപ്പം ചിത്രമെടുക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം നവംബറില്‍ ഡിഎംകെ മുഖപത്രമായ മുരശൊലിയില്‍ വന്ന ലേഖനം മാനനഷ്ടം ഉണ്ടാക്കി എന്ന് കാണിച്ചാണ് ജയലളിത കേസ് ഫയല്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here