കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. കേസില്‍ ചോദ്യം ചെയ്യലിനാണ് മൂന്നാം തവണയും വിളിപ്പിച്ച സാഹചര്യത്തിലാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്.
അതേസമയം, ജയരാജനെ ഇതുവരെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കി. ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനായാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നും അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.