എണ്ണവില 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; ബാരലിന് 28 ഡോളര്‍

Posted on: January 18, 2016 1:14 pm | Last updated: January 18, 2016 at 1:15 pm
SHARE

OIL PREICEമുംബൈ: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബാരലിന് 28 ഡോളറിനാണ് വില്‍പ്പന നടക്കുന്നത്. ഇറാനെതിരായ ഉപരോധം അന്താരാഷ്ട്ര സമൂഹം പിന്‍വലിച്ചതാണ് എണ്ണ വില കുറയാന്‍ കാരണം. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമാണ് ഇറാന്‍. ഉപരോധ കാലയളവില്‍ ഇറാന്‍ 11 ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്തിരുന്നു. ഉപരോധം പിന്‍വലിക്കപ്പെട്ടതോടെ 16 ലക്ഷം ബാരല്‍ കയറ്റി അയക്കാനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2003 നവംബറിലാണ് ഇതിന് മുമ്പ് എണ്ണവില ഇത്രയും താഴ്ന്ന നിലയില്‍ എത്തിയത്.