മലപ്പുറം കാക്കഞ്ചേരിയില്‍ ബസ് മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരുക്ക്

Posted on: January 18, 2016 10:05 am | Last updated: January 18, 2016 at 1:06 pm

accident-മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് സമീപം കാക്കഞ്ചേരിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. ദേശീയപാതയില്‍ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.

പരുക്കേറ്റ 35 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരു ബെന്നാര്‍ഘട്ടില്‍ നിന്നുള്ളവരാണ് തീര്‍ഥാടകര്‍.