ബാര്‍ കോഴക്കേസ്: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ്

Posted on: January 18, 2016 12:53 pm | Last updated: January 19, 2016 at 9:42 am
SHARE

BARകൊച്ചി: ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് സത്യവാങ്മൂലം. വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. തെളിവില്ലാത്തതിനാലാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കൂടാതെ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയുടെ പരിഗണനയിലുമാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറേണ്ട കാര്യമില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

മന്ത്രി കെ ബാബുവിന് ബിജു രമേശ് 50 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് സുനില്‍കുമാര്‍ നല്‍കിയ ഹരജിയിലാണ് വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here