മന്ത്രി ബാബുവിനെ തടഞ്ഞ് കരിങ്കൊടി പ്രതിഷേധം; സംഘര്‍ഷം

Posted on: January 18, 2016 12:09 pm | Last updated: January 19, 2016 at 9:41 am
SHARE

babuതിരുവനന്തപുരം: എക്‌സൈസ് മന്ത്രി ബാബുവിനെ തടഞ്ഞുവെച്ച് സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇതേതുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പോലിസ് ലാത്തിവീശി. മന്ത്രി തിരുവനന്തപുരത്ത് ബീവറേജസ് കോര്‍പ്പറേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

വി ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ തടഞ്ഞത്. റോഡില്‍ തടഞ്ഞ ശേഷം പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് വഴിമുടക്കി. തുടര്‍ന്ന് മന്ത്രിയുടെ കാര്‍ തൊട്ടടുത്ത ഹോട്ടലിന് സമീപം നിര്‍ത്തി മന്ത്രി മറ്റൊരു വഴിയിലൂടെ ഉദ്ഘാടന വേദിയിലേക്ക് എത്തുകയായിരുന്നു. കോഴ വാങ്ങിയ മന്ത്രി രാജിവെച്ച് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.