ഇറാനുമേല്‍ അമേരിക്ക വീണ്ടും ഉപരോധം ചുമത്തി

Posted on: January 18, 2016 1:46 am | Last updated: January 18, 2016 at 12:44 pm
SHARE

_87758963_87758529വാഷിംഗ്ടണ്‍: അന്താരാഷ്ട്ര സമൂഹം ഇറാനെതിരായ ഉപരോധം പിന്‍വലിച്ച് മണിക്കൂറുകള്‍ക്കകം യുഎസ് ഇറാനെതിരെ പുതിയ ഉപരോധം ചുമത്തി. ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ സാഹചര്യത്തിലാണ് പുതിയ ഉപരോധം. മിസൈല്‍ പരീക്ഷണം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം സംബന്ധിച്ച യുഎന്‍ പ്രമേയത്തിന് വിരുദ്ധമാണെന്ന് അമേരിക്ക ചൂണ്ടിക്കാട്ടി.

പുതിയ ഉപരോധം പ്രഖ്യാപിക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പേ തീരുമാനം എടുത്തിരുന്നുവെങ്കിലും യുഎസ് ട്രെഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഇത് വൈകിപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ഇറാനില്‍ തടവിലാക്കപ്പെട്ടിരുന്ന യുഎസ് പൗരന്മാരെ വിട്ടയച്ചിരുന്നു. ഇവരെയും വഹിച്ചുള്ള വിമാനം ടെഹ്‌റാന്‍ വിട്ടതിന് പിന്നാലെയാണ് പുതിയ ഉപരോധം യുഎസ് പ്രഖ്യാപിച്ചത്.