Connect with us

Palakkad

കുട്ടികളെ വഴിതെറ്റിക്കുന്ന ശക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ യു ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു; വി എം സുധീരന്‍

Published

|

Last Updated

പാലക്കാട്:സ്വാതന്ത്ര്യ സമര സേനാനികളേയും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തരേയും ആദരിച്ച് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര ചിറ്റൂരിന്റെ നാട്ടിലൂടെ മൂന്നാം ദിനത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. ഇന്ന് വള്ളുവനാടന്‍ മണ്ണിലാണ് യാത്ര. തുടര്‍ന്ന് പൂരം നഗരിയായ തൃശൂരിലേക്കും ഇന്നലെ രാവിലെ ജവഹര്‍ ബാലജനവേദിയുടെ കുട്ടിക്കൂട്ടം പരിപാടിയായിരുന്നു ആദ്യം നടന്നത്. ചിറ്റൂര്‍ വിജയമാതാ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായ എം ബി ശ്രീഗണേഷ് ഗാന്ധിജിയെ കുറിച്ച് പ്രഭാഷണം നടത്തിയത് ശ്രദ്ധേയമായി. കുട്ടികളുടെ പ്രധാനമന്ത്രിയായ ശ്രീഗണേഷിനെ ആദരിക്കാനും കെ പി സി സി അധ്യക്ഷന്‍ മറന്നില്ല. കുട്ടികളെ വഴിതെറ്റിക്കുന്ന ആയിരക്കണക്കിന് കേസുകള്‍ പിടികൂടാന്‍ യു ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നത് വലിയൊരു നേട്ടമാണെന്ന് സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്ന ചടങ്ങില്‍ വി എം സുധീരന്‍ പറഞ്ഞു. കേരളത്തില്‍ പുതിയ ഉണര്‍വും ഊര്‍ജവും നല്‍കുമെന്ന വിശ്വാസത്തിലാണ് ജനരക്ഷായാത്ര സംസ്ഥാനത്ത് പര്യടനം നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1957 ജില്ലാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പ്രസിഡന്റായിരുന്ന സി ചന്ദ്രന്‍ നായരെ ആദരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ബ്രാഹ്മണസഭമുന്‍ സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസിന്റെ സഹയാത്രികനുമായ എന്‍ എന്‍ രാമചന്ദ്രന്‍, ഒറ്റപ്പാലത്ത് 1962 മുതല്‍ പാര്‍ട്ടിയില്‍ സജീവ സാന്നിധ്യമായിരുന്നു അച്യുതന്‍കുട്ടി, മുന്‍ മന്ത്രി ഡോ എ ആര്‍ മേനോന്റെ മകന്‍ ഡോക്ടര്‍ വിജയന്‍, ലീഡറിനൊപ്പം സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ച ഭക്തവത്സലന്‍, വി എം സുധീരന്‍ കെ എസ് യു പാലക്കാട്ട് രൂപീകരിക്കുമ്പോള്‍ സജീവസാന്നിധ്യമായിരുന്ന ഉണ്ണികൃഷ്ണന്‍, ആര്‍ കുട്ടമണി, എം എ രാഘവന്‍, രാധാകൃഷ്ണപിള്ള, വഹാബ്, ദേവരാജമേനോന്‍, കെ വി ശ്രീധരന്‍, വി കെ ചേക്കുമാസ്റ്റര്‍, കെ കെ വാസു, കെ വി ഹംസ, കെ കേശവന്‍കുട്ടി മേനോന്‍, സി എ എസ് എന്‍ നായര്‍, ഡോക്ടര്‍ ഗംഗാ മേനോന്‍, കെ വി പഴണിമല മാസ്റ്റര്‍, കെ ദേവദാസ്, എം എം മാത്യു, സി എ കരീം, വി ശങ്കരനാരായണന്‍, ബേബി വേലായുധന്‍, പൊന്നാണ്ടി, തത്ത നാരായണന്‍, എം സി കെ നായര്‍, സി എന്‍ ആര്‍ ഗുപ്തന്‍, കുപ്പന്‍കുട്ടി തുടങ്ങിയവരെ ആദരിച്ചു. പൊന്നാടയും ഫലകവും നല്‍കി സദസിലെത്തിയാണ് ഓരോരുത്തരേയും കെ പി സി സി അധ്യക്ഷന്‍ ആദരിച്ചത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ പി ആര്‍ ഉണ്ണി, കിരമ്പുഴ പഞ്ചായത്തിലെ ആറ്റാശ്ശേരി നാരായണ തരകന്‍, 1957ല്‍ ഡി സി സി പ്രസിഡന്റായിരുന്ന ടി എസ് ദേവന്‍ അംഗത്വം നല്‍കിയ പി പി കൃഷ്ണന്‍, 65ല്‍ യൂത്ത് കോണ്‍ഗ്രസ് തരൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഇ കെ അച്ചന്‍, തരൂര്‍ മണ്ഡലത്തിലെ ആദ്യകാല നേതാവ് എം അബ്ദുള്‍ റഹ്മാന്‍, പട്ടാമ്പി ഡി സി സി മെമ്പര്‍ എം രാജഗോപാലമേനോന്‍, ട്രേഡ് യൂണിയന്‍ രംഗത്ത് പട്ടാമ്പിക്ക് നേതൃത്വം നല്‍കിയ മുഹമ്മദ് കമാല്‍, പ്രശസ്ത തായമ്പക വിദഗ്ദന്‍ കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, എന്‍ ജി ഒ എ സ്ഥാപക നേതാവ് കേശവദാസ്, ടി ഇ അബ്ദുള്‍ റഹ്മാന്‍ സാഹിബ്, ഡി കെ ടി എഫ് സ്ഥാപക നേതാവ് എസ് എ റഹ്മാന്‍ തുടങ്ങിയവരേയും ആദരിച്ച് ഇവരോടൊപ്പം ഉച്ച”ക്ഷണം കഴിച്ചാണ് വി എം സുധീരന്‍ ജനരക്ഷായാത്രയുടെ സ്വീകരണ വേദിയായ ചിറ്റൂരിലേക്ക് മടങ്ങിയത്.