വിഎസിന് ആളുമാറി കത്തയച്ചത് മറ്റൊരു ടി എന്‍ പ്രതാപന്‍

Posted on: January 17, 2016 8:35 pm | Last updated: January 17, 2016 at 8:35 pm
SHARE

vs achuthanandan4_artതിരുവനന്തപുരം: പാണംവള്ളി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വിഎസിന് കത്തയച്ചത് ടിഎന്‍ പ്രതാപന്‍ എംഎല്‍എ അല്ല എന്ന് വ്യക്തമായി. മറ്റൊരു ടിഎന്‍ പ്രതാപനാണ് വിഎസിന് കത്തയച്ചത്.സര്‍ക്കാരിനെതിരെ താന്‍ കത്തയച്ചില്ലെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി വിഎസ് കത്ത് പുറത്തുവിടുകയും ചെയ്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് കത്തയച്ചത് കൊച്ചി തമ്മനത്തെ ജനകീയ അന്വേഷണ സമിതി കണ്‍വീനര്‍ ടിഎന്‍ പ്രതാപനാണെന്ന് വ്യക്തമായത്. സര്‍ക്കാര്‍ഭൂമി കൈയ്യേറി നിര്‍മിച്ച പാണാവള്ളിയിലെ വന്‍ റിസോര്‍ട്ട് പൊളിച്ചുകളയണമെന്ന് ഹൈക്കോടതിവിധി വന്നിട്ടും നടപടി എടുക്കാത്ത സര്‍ക്കാരിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ ടിഎന്‍ പ്രതാപന്‍ തനിയ്ക്ക് കത്തയച്ചുവെന്ന് വിഎസ് നേരത്തെ അവകാശപ്പെട്ടിരിന്നു.

മുഖ്യമന്ത്രി മുതല്‍ മന്ത്രിസഭാംഗങ്ങള്‍ എല്ലാവരും സര്‍ക്കാര്‍ ഭൂമിയും സ്ഥാപനങ്ങളും അന്യാധീനപ്പെടുത്തുന്നതിന് മത്സരിക്കുകയാണ്. പാണാവള്ളി മുതല്‍ മൂന്നാര്‍ വരെയുള്ള സ്ഥലങ്ങള്‍ ഇങ്ങനെ പണം വാങ്ങി റിസോര്‍ട്ട് മാഫിയകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും നിയമവിരുദ്ധ ഇടപെടലുകള്‍ വഴി അനുമതി നല്‍കുന്ന സര്‍ക്കാരിന്റെ നീക്കം അടിയന്തിരമായി ഉപേക്ഷിക്കണമെന്നും  വിഎസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here