ലോകകപ്പ് വിതരണാവകാശം ബി ഇന്‍ സ്‌പോര്‍ട്‌സിനു തന്നെ

Posted on: January 17, 2016 7:52 pm | Last updated: January 19, 2016 at 8:28 pm
SHARE

BEIN SPORTSദോഹ: റഷ്യ, ഖത്വര്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ദൃശ്യവിതരണാവകാശം ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് ഖത്വരി ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനമായ ബി ഇന്‍ സ്‌പോര്‍ട്‌സിന്റെ ഫ്രഞ്ച് യൂനിറ്റ് വ്യക്തമാക്കി. കോമേഴ്‌സ്യല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയായ ടി എഫ് ഐയുടമായി പങ്കുവെച്ചാണ് വിതരണം നടത്തുകയെന്ന് കമ്പനി അറിയിച്ചു.
രണ്ടു മത്സരങ്ങളില്‍നിന്നുമുള്ള 64 കളികളുടെ പകര്‍പ്പാവകാശമാണ് കമ്പനി നേടിയിരിക്കുന്നത്. ഇതില്‍ 36 മത്സരങ്ങളുടെ പകര്‍പ്പവകാശം ബീ ഇന്‍ സ്‌പോര്‍ട്‌സിനു മാത്രമുള്ളതാണ്. മികച്ച രാജ്യാന്തര മത്സരങ്ങള്‍ വിതരണം ചെയ്യാന്‍ അവസരം ലഭിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ബീ ഇന്‍ മീഡിയ ഗ്രൂപ്പ് സി ഇ ഒയും ബീ ഇന്‍ സ്‌പോര്‍ട്‌സ് പ്രസിഡന്റുമായ യൂസുഫ് അല്‍ ഉബൈദലി പറഞ്ഞു. ആരംഭം തൊട്ടു തന്നെ ബി ഇന്‍ സ്‌പോര്‍ട്‌സ് പ്രധാനപ്പെട്ട സ്‌പോര്‍ട്‌സ് ഇവന്റുകള്‍ പ്രേക്ഷകര്‍ക്കെത്തിക്കുന്നു. ലോകത്തെ വലിയ സ്‌പോര്‍ട്‌സ് ഇവന്റായ ലോകകപ്പ് ഫുട്‌ബോള്‍ ജനങ്ങളിലെത്തിക്കുന്നത് പ്രധാനമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖത്വര്‍ സ്ഥാപനമായ അല്‍ ജസീറ സ്‌പോര്‍ട്ട് 2014ലാണ് പേരുമാറ്റി ബീ ഇന്‍ ആയത്. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും ബീ ഇന്‍ സ്‌പോര്‍ട്‌സ് എന്ന പേരില്‍ കമ്പനി സ്‌പോര്‍ട്‌സ് ഇവന്റുകളുടെ ദൃശ്യം വിതരണം ചെയ്യുന്നു. ഖത്വര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റാണ് ബീ ഇന്‍ ബ്രാന്‍ഡ് പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here