ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

Posted on: January 17, 2016 7:22 pm | Last updated: January 18, 2016 at 12:28 pm
SHARE

bjp-flag.jpg.image.576.432തിരുവനന്തപുരം: ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന സമിതിയെ ഞായറാഴ്ച പ്രഖ്യാപിച്ചത്. സംസ്ഥാനകമ്മിറ്റിയില്‍ നാല് ജനറല്‍ സെക്രട്ടറിമാരും ഒമ്പത് വൈസ് പ്രസിഡന്റുമാരുമാണുള്ളത്.ശോഭാ സുരേന്ദ്രന്‍, എംടി രമേശ്,എ.എന്‍ രാധാക്യഷ്ണ്‍ കെ സുരേന്ദ്രന്‍ എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. ഇക്കൂട്ടത്തില്‍ ശോഭാ സുരേന്ദ്രനും എം.ടി രമേശുമാണ് സ്ഥാനത്തെ പുതുമുഖങ്ങള്‍. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ന്യൂഡല്‍ഹിയില്‍ ദേശീയ പ്രസിഡന്റ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഇത് കൂടാതെ യുവമോര്‍ച്ച, മഹിളാ മോര്‍ച്ച എന്നിവയ്ക്കും പുതിയ അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ജെ.ആര്‍ പത്മകുമാറിനെ പാര്‍ട്ടി വക്താവാക്കി.

കെ.പി ശ്രീശന്‍, എം.പി വേലായുധന്‍, ജോര്‍ജ് കുര്യന്‍, പി.പി ബാവ, എന്‍.ശിവരാജന്‍,എം.എസ് സമ്പൂര്‍ണ്ണ, പ്രമീള നായിക്ക്, നിര്‍മ്മല കുട്ടികൃഷ്ണന്‍, ബി.രാധാമണി എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി തീരുമാനിച്ചത്. നിലവില്‍ ജനറല്‍ സെക്രട്ടറിയായിരുന്നു ശ്രീശന്‍. രേണുസുരേഷിനെ മഹിളാമോര്‍ച്ചയുടെയും കെ.പി പ്രകാശ്ബാബുവിനെ യുവമോര്‍ച്ചയുടെയും സംസ്ഥാന അദ്ധ്യക്ഷരാക്കി. പ്രതാപചന്ദ്ര വര്‍മ്മയാണ് ബി.ജെ.പി സംസ്ഥാന ട്രഷറര്‍.

വി.വി രാജേഷ്,സി.ശിവന്‍കുട്ടി, വി.കെ സജീവന്‍, എ.കെ നസീര്‍, ബി.ഗോപാലകൃഷ്ണന്‍, സി.കൃഷ്ണകുമാര്‍, എസ്.ഗിരിജാകുമാരി, രാജി പ്രസന്ന എന്നിവരാണ് പുതിയ സംസ്ഥാന സെക്രട്ടറിമാരാകുന്നത്. 18 അംഗ സംസ്ഥാന കമ്മിറ്റിയാണ് പുതുതായി പ്രഖ്യാപിച്ചിട്ടുള്ളത്.