കെജരിവാളിനു നേരെ മഷിപ്രയോഗം

Posted on: January 17, 2016 5:41 pm | Last updated: January 17, 2016 at 5:54 pm
അരവിന്ദ് കെജരിവാളിന് നേരെ മഷിയൊഴിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
അരവിന്ദ് കെജരിവാളിന് നേരെ മഷിയൊഴിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേരെ മഷിപ്രയോഗം. ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ഗതാഗത നിയന്ത്രണ പരിപാടിയുടെ വിജയാഘോഷത്തിനിടെയാണ് സംഭവം. പ്രതിഷേധവുമായി എത്തിയ ഭാവന എന്ന യുവതിയാണ് മഷിയൊഴിച്ചത്. ആം ആദ്മി സേന പഞ്ചാബ് യൂനിറ്റ് പ്രവര്‍ത്തകയാണ് ഭാവന. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം മഷി ഒഴിയ്ക്കാനുള്ള കാരണം വ്യക്തമല്ല. ഇത് രണ്ടാം തവണയാണ് കെജരിവാളിനു നേരെ മഷിപ്രയോഗം നടക്കുന്നത്.