Connect with us

Gulf

വാഫി ഇന്റര്‍ചെയ്ഞ്ച് നിര്‍മാണം അന്തിമഘട്ടത്തില്‍; ഏപ്രിലില്‍ തുറക്കും

Published

|

Last Updated

ദുബൈ: ദുബൈ വാഫി ഇന്റര്‍ചെയ്ഞ്ചിന്റെ നിര്‍മാണം 65 ശതമാനം പൂര്‍ത്തിയാക്കിയതായി ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ അറിയിച്ചു. ഈ മാസം ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യും. ഫ്‌ളൈ ഓവറിന്റെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. അനുബന്ധ റോഡിന്റെ നിര്‍മാണം 35 ശതമാനം പൂര്‍ത്തിയായി. 8.8 കോടി ദിര്‍ഹമിലാണ് ഇവിടെ റോഡ് വികസനം നടത്തുന്നത്. ഊദ് മേത്ത റോഡില്‍ നിന്ന് ശൈഖ് റാശിദ് റോഡിലേക്ക് മൂന്ന് വരിപ്പാതയുള്ള പാലമാണ് പ്രധാനം. ഈ പാലം ശൈഖ് സായിദ് റോഡ്, അല്‍ സാദ് റോഡ് എന്നിവിടങ്ങളിലേക്ക് നീണ്ടുപോകും. 700 മീറ്ററാണ് പാലത്തിന്റെ നീളം. മണിക്കൂറില്‍ 3,300 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയും.
വിളക്കുകാലുകള്‍, ഓവുചാല്‍ തുടങ്ങിയവയുടെ നിര്‍മാണവും നടന്നുവരുന്നു. ദുബൈയിലെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ വാഫി ഇന്റര്‍ചെയ്ഞ്ചിന് പ്രത്യേക പ്രാധാന്യമുണ്ട്. പണി പൂര്‍ത്തിയാകുമ്പോള്‍ അല്‍ ഐന്‍ റോഡ്, ശൈഖ് റാശിദ് റോഡ്, ഊദ് മേത്ത തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകുമെന്ന് മതര്‍ അല്‍തായര്‍ അറിയിച്ചു.

Latest