Connect with us

Kerala

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരിയില്‍

Published

|

Last Updated

ദുബായ്:സമാര്‍ട്ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരി അവസാന ന വാരം ഉണ്ടാകും. ദുബായില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം അറിയിച്ചത് .തീയ്യതിയും മറ്റ് വിശദാംശങ്ങളും പിന്നീട് തീരുമാനിയ്ക്കും.

രണ്ടാംഘട്ടത്തിന്റെ തറക്കല്ലിടലും ഇതേ ചടങ്ങില്‍ തന്നെ നടക്കും. രണ്ടാം ഘട്ടത്തില്‍ 47 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിര്‍മ്മിയ്ക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഏഴ് കെട്ടിടങ്ങളാണ് രണ്ടാം ഘട്ടത്തിലുണ്ടാവുക. തുടക്കത്തില്‍ 25 കമ്പനികള്‍ ഓഫീസ് തുറക്കും. എന്നാല്‍ ഇവ ഏതെല്ലാമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആദ്യഘട്ടത്തില്‍ 5000ത്തോളം പേര്‍ക്ക് തൊഴില്‍ ലഭിയ്ക്കുമെന്നാണ് കരുതുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ അദ്ധ്യക്ഷതയിലാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്. സ്മാര്‍ട്ട് സിറ്റി ദുബായിയുടെ എം.ഡി, സി.ഇ.ഒ, പ്രത്യേക ക്ഷണിതാവായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Latest