Connect with us

Business

മാര്‍ച്ചിനുള്ളില്‍ രാജ്യത്ത് 1,000 എടിഎമ്മുകള്‍ തുറക്കുമെന്ന് തപാല്‍ വകുപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി: മാര്‍ച്ചിനുള്ളില്‍ രാജ്യത്ത് 1,000 എടിഎമ്മുകള്‍ തുറക്കുമെന്നു തപാല്‍ വകുപ്പ്. അതോടൊപ്പം 25,000 ഡിപ്പാര്‍ട്ട്‌മെന്റല്‍ പോസ്റ്റ് ഓഫീസുകള്‍ ആരംഭിക്കാനും പദ്ധതിയിടുന്നതായി തപാല്‍ വകുപ്പ് അറിയിച്ചു. കോര്‍ ബാങ്കിംഗ് സിസ്റ്റത്തിനു കീഴിലാണ് ഇവ പ്രവര്‍ത്തിക്കുകയെന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതിനോടകം രാജ്യത്തെ 12,441 പോസ്റ്റ് ഓഫീസുകളിലും മുന്നൂറു എടിഎമ്മുകളിലും കോര്‍ബാങ്കിംഗ് സിസ്റ്റം നടപ്പാക്കിയിരുന്നു. വരുന്ന മാര്‍ച്ചിനുള്ളില്‍ എടിഎമ്മുകളുടെ എണ്ണം 1,000 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്്. കോര്‍ബാങ്കിംഗ് സിസ്റ്റം പ്രകാരം ഇടപാടുകാര്‍ക്കു കോര്‍ ബാങ്കിംഗ് സിസ്റ്റമുള്ള എവിടെ നിന്നും ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

Latest