ബാര്‍കോഴക്കേസില്‍ വിജിലന്‍സിന്റെ മലക്കം മറിച്ചിലിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന് പിണറായി വിജയന്‍

Posted on: January 17, 2016 3:30 pm | Last updated: January 17, 2016 at 5:02 pm
SHARE

PINARAYI_VIJAYAN_10561fകണ്ണൂര്‍: ബാര്‍കോഴക്കേസില്‍ വിജിലന്‍സിന്റെ മലക്കം മറിച്ചിലിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന് പിണറായി വിജയന്‍. എന്നാല്‍ കേസ് ഡയറി പരിശോധിക്കാനുള്ള കോടതിയുടെ തീരുമാനത്തോടെ കെഎം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മനസിലിരുപ്പ് പൊളിഞ്ഞതായും പിണറായി പറഞ്ഞു. നവകേരള മാര്‍ച്ചിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

എസ് പി സുകേശന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി. വിജലന്‍സിന് താല്‍പര്യമുള്ള ചിലരില്‍ നിന്ന് മാത്രമാണ് മൊഴി എടുത്തതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍കേരത്തിലെ പരമ്പരാഗത വ്യവസായ മേഖലകളെല്ലാം തകര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. ബീഡി,ഖാദി, കയര്‍, കശുവണ്ടി, മത്സ്യബന്ധന മേഖലകളെല്ലാം തകര്‍ച്ചയാണ് നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം പി ജയരാജനെതിരെ സിബിഐ നടത്തുന്ന നീക്കം ആര്‍എസ്എസിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും സമ്മര്‍ദ്ദം മൂലം ആണെന്നും പിണറായി കുറ്റപ്പെടുത്തി. നവകേരള മാര്‍ച്ച് കണ്ണൂരിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here