അഫ്ഗാനില്‍ ചാവേര്‍ ആക്രമണം; 11 മരണം

Posted on: January 17, 2016 1:32 pm | Last updated: January 17, 2016 at 1:32 pm
SHARE

afgan blastകാണ്ഢഹാര്‍: അഫ്ഗാനിസ്ഥാനിലെ പ്രമുഖ നേതാവിന്റെ വസതിക്ക് സമീപമുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 11 മരണം. 20 പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു ആക്രമണം.

പ്രവിശ്യാ കൗണ്‍സിലറായ ശിന്‍വാരിയുടെ വസതിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടക വസ്തുക്കളുമായി അക്രമികള്‍ വീട് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. പാക്കിസ്ഥാനി കോണ്‍സുലേറ്റിന് സമീപമാണ് ആക്രമണം നടന്ന സ്ഥലം.