സിറിയയില്‍ ഐഎസ് ആക്രമണം; 300 മരണം

Posted on: January 17, 2016 11:36 am | Last updated: January 17, 2016 at 4:25 pm

terroristഡമാസ്‌കസ്: കിഴക്കന്‍ സിറിയയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡയര്‍ അല്‍ സൂറില്‍ ഐഎസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 300 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ വാര്‍ത്താ ഏജന്‍സിയായി സന റിപ്പോര്‍ട്ട് ചെയ്തു. 50 സൈനികര്‍ അടക്കം 85 പേര്‍ കോല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി ഐഎസ് അനുകൂലികളും കൊല്ലപ്പെട്ടിട്ടുണ്ട്. 42 എെഎസ് അനുകൂലികള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. സൈനിക മേഖല ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

സിറിയയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന ആക്രമണങ്ങള്‍ക്കിടയില്‍ ഇതുവരെ 250000 പേര്‍ മരിച്ചതായാണ് കണക്ക്.