മറ്റൊരു ബൈക്ക് യാത്രികനുമായി സംസാരിച്ചു കൊണ്ട് ബൈക്കോടിച്ച പോലീസുകാരന് ഇമ്പോസിഷന്‍

Posted on: January 16, 2016 1:27 pm | Last updated: January 16, 2016 at 1:27 pm
SHARE

policeതിരൂര്‍: സംസാരിച്ചുകൊണ്ട് ബൈക്കോടിച്ച പോലീസുകാരന് മജിസ്‌ട്രേറ്റ് വക ഇമ്പോസിഷന്‍ ശിക്ഷ.
തിരൂര്‍ ട്രാഫിക് യൂനിറ്റിലെ പോലീസുകാരനായ ഡ്രൈവര്‍ മനോജിനാണ് തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റില്‍ നിന്നും ഇമ്പോസിഷന്‍ ശിക്ഷ ലഭിച്ചത്. തകരാറിലായ ട്രാഫിക് എസ് ഐയുടെ വാഹനം പോലീസ് ലൈനിലുള്ള വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയ ശേഷം മോട്ടോര്‍ സൈക്കിളില്‍ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ നിയമ ലംഘനം നടത്തിയതായി കാണിച്ചാണ് മജിസ്‌ട്രേറ്റ് പോലീസുകാരനെ കോടതിയിലേക്ക് വിളിപ്പിച്ചത്. ബൈക്ക് യാത്രക്കിടെ മറ്റൊരു ബൈക്ക് യാത്രികനുമായി പോലീസുകാരന്‍ സംസാരിച്ചത് മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നായിരുന്നു ട്രാഫിക് യൂനിറ്റിലെ ഡ്രൈവര്‍ മനോജിനെ കോടതിയിലേക്ക് വിളിപ്പിച്ചത്.
തുടര്‍ന്ന് സംഭവം ചേദ്യം ചെയ്ത ശേഷം മജിസ്‌ട്രേറ്റ് ഏതെങ്കിലും മൂന്ന് ശിക്ഷ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അഞ്ച് മണിവരെ കോടതി മുറിക്കുള്ളില്‍ തടവ്, നൂറ് പേര്‍ക്ക് സെമന്‍സ് വിതരണം ചെയ്യല്‍ ഡ്യൂട്ടി, 25 പ്രാവശ്യം ഇമ്പോസിഷന്‍ എന്നിങ്ങനെയായിരുന്നു മൂന്ന് ശിക്ഷകള്‍.
തുടര്‍ന്ന് കോടതിയില്‍ വെച്ച് 25 തവണ ഇമ്പോസിഷന്‍ എഴുതാന്‍ ട്രാഫിക് പോലീസുകാരന്‍ മനോജ് തിരഞ്ഞെടുക്കുകയായിരുന്നു. ഞാന്‍ ചെയ്തത് തെറ്റാണെന്നും മേലില്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്നും 25 തവണ ഇമ്പോസിഷന്‍ എഴുതിയതോടെ മനോജിനെ കോടതി പോകാന്‍ അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here