Connect with us

Malappuram

പെരുവള്ളൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഇനി മുതല്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍

Published

|

Last Updated

തേഞ്ഞിപ്പലം: പറമ്പില്‍ പീടികയിലെ പെരുവള്ളൂര്‍ പഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററിനെ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി. ഇതോടെ മുഖ്യമന്ത്രിയും അഡ്വ. കെ എന്‍ എ ഖാദിറും പെരുവള്ളൂരുകാര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറി. പെരുവള്ളൂരിനെ സമ്പൂര്‍ണ ലഹരി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്ന വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറമ്പില്‍ പീടികയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററിനെ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രതിദിനം അമ്പതോളം രോഗികള്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. എന്നാല്‍ രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഉണ്ടാകാറില്ല. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് രോഗികളെ വല്ലാതെ വലച്ചിരുന്നു. പദവി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ പോരായ്മകള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഇരുപത്തി നാല് മണിക്കുറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയാക്കിയതിനാല്‍ എല്ലാ സൗകര്യങ്ങളും ഉടന്‍ ഒരുക്കും. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നിയമനവും മറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്ന നടപടികളും വേഗത്തിലാക്കുമെന്ന് കെ എന്‍ എ. ഖാദിര്‍ എം എല്‍ എ പറഞ്ഞു. രണ്ട് ഡോക്ടര്‍മാരുടെ സ്ഥാനത്ത് ഇനി മുതല്‍ അഞ്ച് ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. കിടത്തി ചികിത്സയും കാര്യക്ഷമമായി തുടരും

Latest