കണ്ണാടി-2016 ജില്ലാതല ഉദ്ഘാടനം പ്രൗഢമായി

Posted on: January 16, 2016 1:09 pm | Last updated: January 16, 2016 at 1:09 pm
SHARE

തിരൂര്‍: സുന്നി ബാല സംഘം വിദ്യാര്‍ഥികളുടെ യൂനിറ്റ് ക്യാമ്പ് കണ്ണാടി 2016ന്റെ മലപ്പുറം വെസ്റ്റ് ജില്ലാ തല ഉദ്ഘാടനം പ്രൗഢമായി. വിദ്യാര്‍ഥികളില്‍ പഠന പുരോഗതിയും സംസ്‌കരണവും ലക്ഷ്യമാക്കിയാണ് കണ്ണാടി സംഘടിപ്പിക്കുന്നത്.
ജില്ല വെസ്റ്റിലെ 700 യൂനിറ്റുകളില്‍ കണ്ണാടി ജനുവരി 30നു മുമ്പ് പൂര്‍ത്തിയാകും. എട്ട് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഡിവിഷന്‍ തല ഉദ്ഘാടനം ക്രമീകരിച്ചിട്ടുണ്ട്. മൂന്നിയൂര്‍ കളിയാട്ടമുക്ക് യൂനിറ്റില്‍ നടന്ന കണ്ണാടി 2016ന്റെ ജില്ലാ തല ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി നിര്‍വഹിച്ചു. ജില്ലാ മഴവില്‍ സമിതി ചെയര്‍മാന്‍ സഈദ് സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ മുഹമ്മദ് ഫാറൂഖ്, ഫള്ല്‍ സഖാഫി യൂനിവേഴ്‌സിറ്റി, ഹംസ മൂന്നിയൂര്‍, അബ്ദുല്‍ ഹമീദ് ഇന്ത്യന്നൂര്‍ പ്രസംഗിച്ചു.