തെന്നലയില്‍ ഇന്നലെ ബസ് ഓടിയത് സാന്ത്വനം പാലിയേറ്റീവിന് വേണ്ടി

Posted on: January 16, 2016 1:09 pm | Last updated: January 16, 2016 at 1:09 pm

തിരൂരങ്ങാടി/താനൂര്‍: തെന്നലയിലേക്ക് ഇന്നലെ ബസ് ഓടിയത് സാന്ത്വനം പാലിയേറ്റീവ് കെയറിന് വേണ്ടി. പൂക്കിപ്പറമ്പ് -തെന്നല റൂട്ടില്‍ സര്‍വീസ് നടത്തുന്ന കലങ്ങോടത്തില്‍ ബസാണ് തെന്നല സര്‍ക്കിള്‍ എസ് വൈ എസിന്റെ സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ രോഗികളുടെ പരിചരണത്തിനുള്ള സാമ്പത്തിക ചെലവിനായി സര്‍വീസ് നടത്തിയത്.
പത്ത് ട്രിപ്പിലേറെ വരുന്ന ഈ ബസിലെ ജീവനക്കാരുടെ വേതനവും കലക്ഷന്‍ തുകയും എസ് വൈ എസിന്റെ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കി മാതൃകയാവുകയായിരുന്നു. ബസ് സര്‍വീസ് ലിഭിച്ച തുക ബസുടമ കെ ശിഹാബ് സാന്ത്വനം പാലിയേറ്റീവ് കെയര്‍ പ്രതിനിധി വി ഹുസൈന്‍ സഖാഫിക്ക് കൈമാറി. ബസ് ജീവനക്കാരായ മുസ്തഫ ഇബ്‌റാഹീം ഫൈസല്‍ എസ് വൈ എസ് പ്രവര്‍ത്തകരായ സ്വാദിഖ് തെന്നല പഞ്ചായത്ത് അംഗം കെ വി സൈതാലി, ശംസുദ്ദീന്‍ അമാനി പങ്കെടുത്തു.