Connect with us

Kerala

ഗുലാം അലിയുടെ സംഗീതനിശ നാളെ

Published

|

Last Updated

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ജി കെ എസ് എഫും സ്വരലയയും സംഘടിപ്പിച്ച ഗസല്‍ സന്ധ്യയില്‍ പാക് ഗായകന്‍ ഗുലാം അലി പാടുന്നു ചിത്രം: ടി ശിവജികുമാര്‍

കോഴിക്കോട്: ഗസല്‍ മാന്ത്രികന്‍ ഗുലാം അലിയുടെ സംഗീത നിശ നാളെ വൈകിട്ട് ആറ് മുതല്‍ സ്വപ്‌ന നഗരിയില്‍ അരങ്ങേറും. 15,000 പേര്‍ക്ക് സംഗീതനിശ നേരിട്ട് കാണാനുള്ള സൗകര്യം ഉണ്ടാകും. കോഴിക്കോട് പൗരാവലിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയുടെ പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിക്കും. പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പാസുകള്‍ മുഖ്യ സ്‌പോണ്‍സര്‍മാരായ മലബാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഗേറ്റ്‌സില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ നിന്ന് ലഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ അതിഥിയായി പ്രഖ്യാപിച്ചതിനാല്‍ ഗുലാം അലിക്ക് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. പോലീസിന്റെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ പരിപാടിക്ക് എത്തുന്നവര്‍ വൈകിട്ട് 5.30നുള്ളില്‍ ഹാളില്‍ പ്രവേശിക്കണം.
പരിപാടിക്ക് മുമ്പായി വേദിയില്‍ ഗുലാം അലിയെ നഗരം ആദരിക്കും. എം ടി വാസുദേവന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എളമരം കരീം എം എല്‍ എ, മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം പി അഹമ്മദ്, ടി പി ദാസന്‍, ഒ രാജഗോപാല്‍, കെ ജയന്ത്, എന്‍ സി അബൂബക്കര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest