എസ് വൈ എസ് ജില്ലാ കൗണ്‍സിലും പ്രതിനിധി സമ്മേളനവും നാളെ

Posted on: January 16, 2016 11:30 am | Last updated: January 16, 2016 at 11:30 am
SHARE

കോഴിക്കോട്: എസ് വൈ എസ് ജില്ലാ കൗണ്‍സിലും പ്രതിനിധി സമ്മേളനവും നാളെ മര്‍കസ് ഐ ടി സി ക്യാമ്പസില്‍ നടക്കും. രാവിലെ പത്തിന് തുടങ്ങുന്ന വാര്‍ഷിക കൗണ്‍സില്‍ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിക്കും.
2016- 18 വര്‍ഷത്തേക്കുള്ള കമ്മിറ്റി രൂപവത്കരണത്തിന് വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട് നേതൃത്വം നല്‍കും
ഉച്ചക്ക് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ ആദര്‍ശം, സംഘടന വിഷയത്തില്‍ ക്ലാസെടുക്കും. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ കൗണ്‍സിലര്‍മാര്‍ക്ക് പുറമെ സോണ്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍ എന്നിവരും പങ്കെടുക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് റഹ്മത്തുല്ല സഖാഫിയും സംഘടനാ കാര്യ സെക്രട്ടറി നാസര്‍ ചെറുവാടിയും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here