വിവാഹത്തട്ടിപ്പ് വീരന്‍ പിടിയില്‍

Posted on: January 16, 2016 11:26 am | Last updated: January 16, 2016 at 11:26 am
SHARE
അബ്ദുല്‍ കരീം
അബ്ദുല്‍ കരീം

എടവണ്ണപ്പാറ: നിരവധി വിവാഹങ്ങള്‍ നടത്തി യുവതികളെ വഞ്ചിക്കുന്ന വിവാഹത്തട്ടിപ്പ് വീരന്‍ വാഴക്കാട് പോലീസിന്റെ പിടിയിലായി. കാസര്‍കോട് ചെങ്കള മെഗ്‌റജ് സ്വദേശിയായ അബ്ദുല്‍കരീം (45) പിടിയിലായത്. ഓമാനൂര്‍ കീഴ്മുറി സ്വദേശിനി നസീറ നല്‍കിയ പരാതിയിലാണ് ഇദ്ദേഹം പിടിയിലായത്. നിലമ്പൂര്‍, താമരശ്ശേരി, പാലക്കാട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനാറോളം വിവാഹങ്ങള്‍ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൂട്ടാളിയായ പാലക്കാട്ടുകാരന്‍ കാജാമൊയ്തീന്‍ ഒളിവിലാണ്. ഇന്ന് മലപ്പുറം കോടതിയില്‍ ഹാജരാക്കും.