അടക്കാ മോഷ്ടാക്കളെ പിടികൂടി; രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു

Posted on: January 16, 2016 11:22 am | Last updated: January 16, 2016 at 11:22 am
SHARE

കാളികാവ്: വിവിധ സ്ഥലങ്ങളില്‍ നിന്ന് മോഷണം നടത്തിയ അടക്കാ ചാക്കുകളുമായി മൂന്ന് യുവാക്കളെ കാളികാവ് പോലീസ് പിടികൂടി. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് നടത്തുന്ന പതിവ് പട്രോളിംഗിനിടെയാണ് മോഷ്ടാക്കള പിടികൂടിയത്. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി റിന്‍ഷാദ് തോട്ടൊളി (20), കാളികാവ് സ്വദേശികളായ സൈഫുദ്ദീന്‍ തൊണ്ടിയില്‍ (26), മുഹമ്മദ് ഫവാസ് കൊല്ലാരന്‍ (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി അപ്പു എന്നയാളുടെ അടക്കാ കളത്തില്‍ നിന്ന് ചാക്കില്‍ നിറച്ച് ടവേര കാറില്‍ വില്‍പ്പനക്ക് കൊണ്ട് പോകുന്നതിനിടെയാണ് പോലീസ് പിടിയിലായത്. എയര്‍പോര്‍ട്ടില്‍ നിന്ന് ആളെ കൊണ്ട് വരാനെന്ന് പറഞ്ഞ് കാളികാവ് സ്വദേശികളായ സുഹൃത്തുക്കളുടെ ടവേര ഉപയോഗിച്ചാണ് അടക്ക കൊണ്ട് വന്നിരുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ വരുന്ന വാഹനം പരിശോധിച്ചപ്പോയാണ് മോഷ്ടാക്കള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മറ്റൊരു മോഷണത്തിന്റെ കൂടി വിവരം പോലീസിന് ലഭിച്ചത്. ഏതാനും ദിവസം മുമ്പ് ഉദരംപൊയിലില്‍ നിന്ന് അടക്കാ ചാക്കുകള്‍ മോഷ്ടിച്ച് മുത്തേടത്തുള്ള കടയില്‍ വിറ്റത്. വില്‍പന നടത്തിയ അടക്കാ ചാക്കുകളും കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. മറ്റൊരു സുഹൃത്തില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് കാറ് വാങ്ങിയത്. റിന്‍ഷാദ് വേറെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മോഷണ സംഭവത്തില്‍ വേറെയും പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അര ലക്ഷത്തിലേറെ വില വരുന്ന അടക്കാ ചാക്കുകളാണ് പോലീസ് പിടികൂടിയത്. കാളികാവ് എസ് ഐ കെ എ സാബു, സി പി ഒ മാരായ ജയേഷ്, രാരിഷ്, ഗോപി , സതീഷന്‍, രവി, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്നലെ വൈകുന്നേരം മഞ്ചേരി കോടതിയില്‍ ഹാജരാക്കി

LEAVE A REPLY

Please enter your comment!
Please enter your name here