ദേശീയ ശ്രദ്ധയാകര്‍ഷിച്ച് പന്തല്ലൂര്‍ സ്‌കൂളിന്റെ മണ്ണിര നാടകം; മികച്ച നടന്‍ അര്‍ജുന്‍

Posted on: January 16, 2016 11:22 am | Last updated: January 16, 2016 at 11:22 am
SHARE

മലപ്പുറം: ദേശീയ ശാസ്ത്ര നാടകോത്സവത്തില്‍ പന്തല്ലൂര്‍ സ്‌കൂളിന്റെ മണ്ണിര എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജുന് കൃഷ്ണദേവിന് മികച്ച നടനുള്ള പുരസ്‌കാരം നേടി ജില്ലയുടെ അഭിമാനമായി. മികച്ച നാടകങ്ങളില്‍ ഒന്നായി മണ്ണിര തിരഞ്ഞെടുക്കപ്പെട്ടതായും സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം ആറ് മുതല്‍ എട്ട് വരെ കൊല്‍ക്കത്തിയിലായിരുന്നു ദേശീയ ശാസ്ത്ര നാടകോത്സവം അരങ്ങേറിയത്. ചൈനീസ് കര്‍ഷക കുടുംബത്തിന്റെ കഥ പറഞ്ഞ നാടകത്തില്‍ ലിന്‍പോ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ മികച്ചതാക്കിയത്. എ പി ഷാന്‍ പശ്ചത്താല സംഗീതമൊരുക്കിയ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് സവിന്‍ സാചിയാണ്. വാര്‍ത്താ സമ്മേളനത്തില്‍ അര്‍ജുന്‍ കൃഷ്ണദേവ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി ബാബുരാജ്, പി ടി എ പ്രസിഡന്റ് സി പി അബ്ദുല്‍ അസീസ്, മലപ്പുറം ഡി ഇ ഒ ആര്‍ മാധവിക്കുട്ടി, മാനേജര്‍ എം പി അബ്ദുല്‍ അസീസ് പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here