പാടന്തറ: പാടന്തറ മര്‍കസ് വിദ്യാര്‍ികളുടെ സര്‍ഗ്ഗ കൂട്ടായ്മക്ക് ഇന്നലെ തിരശ്ശീല ഉണര്‍ന്നു. 130 മത്സരങ്ങളിലായി 600ഓളം മത്സരാര്‍ഥികള്‍ മാറ്റുരക്കും.ശരീഅത്ത് കോളേജ്,
ദഅ്‌വ കോളേജ്,തഹ്ഫീളുല്‍ ഖൂര്‍ആന്‍ കോളേജ്, യത്തീംഖാന,സെണ്ടറി മദ്രസ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് മാറ്റുരക്കുന്നത്. അസ്വര്‍ നിസ്‌കാരാനന്തരം മര്‍കസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന ഉദ്ഘാടന സെഷനില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സയ്യിദ് അലിഅക്ബര്‍ സഖാഫി പ്രാര്‍ഥന നിര്‍വ്വഹിച്ചു.
ഉക്കാശ് അലി സഖാഫി പാക്കണ ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ സി കെ എം പാടന്തറ, കെ.മൊയ്തീന്‍ ഫൈസി,ഉസ്്മന്‍ അസ്‌നവി കീഴാറ്റൂര്‍, അലി മദനി,സൈതലവി ഹാജി,ശിഹാബുദ്ദീന്‍ ഫാളിലി, ഹംസ ഹാജി ചോനാരി,എസ് വൈ എസ് എസ് എസ് എഫ് ജില്ലാ പ്രതിനിധികളും പങ്കെടുത്തു. മത്സരം നാളെ സമാപിക്കും